ഒളിമ്പിക്സ് യോഗ്യത നേടി ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍

- Advertisement -

ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി ഇന്ത്യയുടെ 16 വയസ്സുകാരന്‍ താരം ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍. ബീജിംഗില്‍ നടന്ന ISSF ഷൂട്ടിംഗ് ലോകകപ്പിലെ വെള്ളി മെഡല്‍ നേട്ടമാണ് താരത്തിനു 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടിക്കൊടുത്തത്. ഇത് ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന നാലാമത്തെ യോഗ്യത ക്വാട്ടയാണ്.

ഇന്നലെ മിക്സഡ് ടീം വിഭാഗത്തില്‍ ദിവ്യാന്‍ഷ് സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. അഞ്ജുമിനോടൊപ്പമാണ് മെഡല്‍ നേട്ടം. ഫൈനലിലേക്ക് 629.2 പോയിന്റുമായി മൂന്നാമനായി യോഗ്യത നേടിയ ശേഷം ദിവ്യാന്‍ഷ് 249 പോയിന്റുമായാണ് വെള്ളി മെഡല്‍ നേടിയത്. ചൈനയുടെ സീചെംഗ് ഹുയി ആണ് സ്വര്‍ണ്ണം നേടിയത്. എട്ടാമനായാണ് ചൈനീസ് താരം ഫൈനലിലേക്ക് യോഗ്യത നേടിയത്. എന്നാല്‍ ഫൈനലില്‍ താരം സ്വര്‍ണ്ണം സ്വന്തമാക്കി.

Advertisement