ക്രൊയേഷ്യൻ സെന്റർ ബാക്കിനെ ലീഡ്സ് സ്വന്തമാക്കും

- Advertisement -

പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിയ ലീഡ്സ് യുണൈറ്റഡ് അവരുടെ ടീം ശക്തമാക്കുന്നതിന്റെ തിരക്കിലാണ്. ഒരു യുവ സെന്റർ ബാക്കിനെയാണ് ലീഡ്സ് പുതുതായി സൈൻ ചെയ്യുന്നത്. ക്രൊയേഷൻ യുവതാരമായ ജോസ്കോ ഗ്വാർഡിയോൾ ആകും ലീഡ്സിലേക്ക് എത്തുന്നത്. ഡയനാമോ സഗ്രെബിന്റെ താരമായ ജോസ്കോ ലീഡ്സുനായി കരാർ ധാരണയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. 18കാരനായ താരത്തെ 20 മില്യണോളം നൽകി ആകും ലീഡ്സ് സ്വന്തമാക്കുക.

അവസാന 10 വർഷമായി സഗ്രെബിൽ തന്നെയാണ് ജോസ്കോ കളിക്കുന്നത്‌. ക്രൊയേഷ്യയുടെ അണ്ടർ 14 ടീം മുതൽ അണ്ടർ 21 ടീം വരെ ജോസ്കോ കളിച്ചിട്ടുണ്ട്. ഉടൻ തന്നെ ക്രൊയേഷ്യയുടെ സീനിയർ ടീമിനായും അരങ്ങേറ്റം നടത്താൻ ആകും എന്ന് യുവതാരം പ്രതീക്ഷിക്കുന്നു. ഇതിനകം തന്നെ കോചിനെയും റോഡ്രിഗോയെയും ടീമിൽ എത്തിച്ച് ലീഡ യുണൈറ്റഡ് ഒരുങ്ങി തന്നെയാണ് പ്രീമിയർ ലീഗിലേക്ക് വരുന്നത്‌

Advertisement