വെസ്റ്റ് ഹാം ഉടമകൾക്ക് എതിരെ ക്യാപ്റ്റൻ മാർക്ക് നോബിൾ രംഗത്ത്

- Advertisement -

വെസ്റ്റ് ഹാമിന്റെ യുവ സ്ട്രൈക്കർ ഗ്രാഡി ഡിയാംഗനയെ ക്ലബ് വിറ്റതിൽ പ്രതിഷേധിച്ച് ക്ലബ് ക്യാപ്റ്റ മാർക്ക് നോബിൾ രംഗത്ത്. പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിയ വെസ്റ്റ് ബ്രോം ആണ് ഗ്രാഡിയെ സ്വന്തമാക്കിയത്. ഗ്രാഡിക്ക് എല്ലാ ആശംസകളും നേർന്ന നോബിൾ ട്വിറ്ററിലൂടെയാണ് ക്ലബ് ഉടമകൾക്ക് എതിരെ രംഗത്ത് എത്തിയത്. ഗ്രാഡിയെ പോലെ ഒരു താരം ക്ലബ് വിട്ടു പോകുന്നത് തനിക്ക് സങ്കടവും ദേഷ്യവും ഉണ്ടാക്കുന്നു എന്ന് നോബിൾ പറഞ്ഞു.

ക്ലബിലെ ഏറ്റവും മികച്ച യുവടാലന്റുകളിൽ ഒന്നിനെ വിറ്റതിനെ ഒരു വിധത്തിലും ന്യായീകരിക്കാൻ ആകില്ല എന്നും നോബിൾ ട്വിറ്ററിൽ പറഞ്ഞു. വെസ്റ്റ് ഹാം ആരാധകരും നോബിളിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിൽ വെസ്റ്റ് ബ്രോമിനായി കളിച്ചിരുന്ന താരമാണ് ഗ്രാഡി. 22കാരനായ താരം കഴിഞ്ഞ സീസണിൽ വെസ്റ്റ് ബ്രോമിനു വേണ്ടി എട്ടു ഗോളും ഏഴ് അസിസ്റ്റും ഗ്രാഡി നൽകിയിരുന്നു. താരം ഇത്തവണ വെസ്റ്റ് ഹാമിൽ തുടരും എന്നായിരുന്നു ക്ലബ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്.

Advertisement