ഗ്വാർഡിയോളുമായി മാഞ്ചസ്റ്റർ സിറ്റി കരാർ ധാരണ, 100 മില്യൺ ആവശ്യപ്പെട്ട് ലെപ്സിഗ്

Newsroom

മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന ക്രൊയേഷ്യൻ ഡിഫൻഡർ ജോസ്കോ ഗ്വാർഡിയോളിനായി ലെപ്സിഗ് ചോദിക്കുന്നത് 100 മില്യൺ യൂറോ ആണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഗ്വാർഡിയോളുമായി മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. ഇനി ട്രാൻസ്ഫർ തുകയിൽ ആണ് ധാരണ ആകേണ്ടത്.

ഗ്വാർഡിയോ മാഞ്ചസ്റ്റർ 23 06 25 11 46 33 967

ഇനി കരാർ ലെപ്സിഗിൽ ബാക്കിയുണ്ട് എന്നത് കൊണ്ട് തന്നെ താരത്തെ തിരക്കു പിടിച്ച് വിൽക്കാൻ ലെപ്സിഗ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ 100 മില്യണ് മുകളിൽ ഓഫർ ചെയ്യുക മാത്രമാണ് സിറ്റിയുടെ മുന്നിൽ ഉള്ള വഴി. കഴിഞ്ഞ ലോകകപ്പിൽ ആയിരിന്നു ഗ്വാർഡിയോൾ ലോക ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധയിലേക്ക് എത്തിയത്. ക്രൊയേഷ്യയുടെ സെമി ഫൈനൽ വരെയുള്ള യാത്രയിൽ ഗ്വാർഡിയോൾ വലിയ പങ്കുവഹിച്ചിരുന്നു.

21കാരനായ താരം മൂന്ന് വർഷം മുമ്പ് ആണ് ഡൈനാമോ സഗ്രിബിൽ നിന്ന് ലെപ്സീഗിലേക്ക് എത്തുന്നത്.