എവർട്ടൺ ഗോൾകീപ്പർ ജോയൽ റോബൽസ് വീണ്ടും സ്പാനിഷ് ലീഗിലേക്ക് മടങ്ങിയെത്തി. റയൽ ബെറ്റിസാണ് ജോയലിനെ സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് വർഷമായി എവർട്ടണ് ഒപ്പമായിരുന്നു ജോയൽ. അത്ലറ്റിക്കോ മാഡ്രിഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. അത്ലറ്റിക്കോ മാഡ്രിഡ് സീനിയർ ടീമിന് വേണ്ടിയും ജോയൽ കളിച്ചിട്ടുണ്ട്.
അത്ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ നേടിയപ്പോഴും രണ്ട് യുവേഫ സൂപ്പർ കപ്പ് നേടിയപ്പോഴും താരം ടീമിനൊപ്പം ഉണ്ടായിരുന്നു. 2013ൽ എവർട്ടണിൽ എത്തിയ താരം 42 മത്സരങ്ങളിൽ എവർട്ടന്റെ വല കാത്തിട്ടുണ്ട്. 4 വർഷത്തേക്കാണ് ജോയലും ബെറ്റിസുമായുള്ള കരാർ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
