മലയാളി താരം ജിഷ്ണു ബാലകൃഷ്ണൻ കെങ്ക്രെയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ജിഷ്ണു ബാലകൃഷ്ണനെ ഐ ലീഗിലെ പുതിയ ക്ലബായ കെങ്ക്രെ സ്വന്തമാക്കി. ഒരു വർഷത്തെ കരാറിലാണ് താരം കെങ്ക്രെയിൽ എത്തുന്നത്.താരത്തെ ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കും എന്നായിരുന്നു കരുതിയിരുന്നത്. ആ ചർച്ചകൾ പക്ഷെ അന്തിമ ഘട്ടത്തിൽ പരാജയപ്പെടുക ആയിരുന്നു.

ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റിക്ക് വേണ്ടിയാണ് അവസാനമായി ജിഷ്ണു കളിച്ചത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിൽ വലിയ പ്രതീക്ഷയിൽ എത്തിയിരുന്ന താരത്തിന് അവിടെ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഗോകുലം എഫ് സിയിൽ കളിച്ചാണ് ജിഷ്ണു ബാലകൃഷ്ണൻ ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധയിൽ എത്തിയത്. ഗോകുലം എഫ് സിയുടെ തുടക്കം മുതൽ ക്ലബിനൊപ്പം ജിഷ്ണു ഉണ്ടായിരുന്നു. ഗോകുലത്തിനായി 2016-17 സീസണിൽ മികച്ച പ്രകടനമാണ് ജിഷ്ണു ബാലകൃഷ്ണൻ കാഴ്ചവെച്ചത്. മധ്യനിരക്കാരനായ ജിഷ്ണു വിങ്ങ് ബാക്കായും കളിക്കാൻ മിടുക്കനാണ്.