ഫ്രീ ഏജന്റായി മാറുന്നബോൺമൗത്തിന്റെ ജെഫേഴ്സൺ ലെർമയുമായി ക്രിസ്റ്റൽ പാലസിലേക്ക്. താരം പാൽസുമായി കരാറിൽ എത്തിയിരിക്കുകയാണ്. കൊളംബിയൻ ബൗണ്മതിന്റെ ഏറ്റവും മികച്ച കളിക്കാരിലൊരാളായിരുന്നു. ഗാരി ഒനീലിന്റെ ടീമിന് ലെർമ വലിയ നഷ്ടമായിരിക്കും. നിലവിലെ സീസണിൽ 28കാരൻ പ്രീമിയർ ലീഗിൽ 36 മത്സരങ്ങൾ കളിച്ചിരുന്നു. അഞ്ച് ഗോളുകളും താരം നേടി.
ക്ലബ്ബിനൊപ്പം അഞ്ച് വർഷത്തിന് ശേഷമാണ് ലെർമ ബൗണ്മത് ടീം വിടുന്നത്. നാല് വർഷത്തെ കരാർ ആകും ക്രിസ്റ്റൽ പാലസിൽ ലെർമ ഒപ്പുവെക്കുക. ക്രിസ്റ്റൽ പാലസിന് മികച്ച സൈനിംഗ് ആയിരിക്കും ഇത്.