ജെഫേഴ്സൺ ലെർമ ഇനി ക്രിസ്റ്റൽ പാലസിൽ

Newsroom

Picsart 23 06 08 19 59 40 737
Download the Fanport app now!
Appstore Badge
Google Play Badge 1

ജെഫേഴ്സൺ ലെർമയുമായി ക്രിസ്റ്റൽ പാലസിൽ. ബൗണ്മതിന്റെ താരമായിരുന്ന ലെർമ ഫ്രീ ഏജന്റായാണ് പാലസിലേക്ക് എത്തുന്നത്. ഇന്ന് പാലസ് ഔദ്യോഗികമായി ഈ സൈനിംഗ് പ്രഖ്യാപിച്ചു. കൊളംബിയൻ ബൗണ്മതിന്റെ ഏറ്റവും മികച്ച കളിക്കാരിലൊരാളായിരുന്നു. ഈ സീസണിൽ 28കാരൻ പ്രീമിയർ ലീഗിൽ 36 മത്സരങ്ങൾ കളിച്ചിരുന്നു. അഞ്ച് ഗോളുകളും താരം നേടി.

ലെർമ 23 05 27 18 30 16 488
ബൗണ്മത് ക്ലബ്ബിനൊപ്പം അഞ്ച് വർഷം ചിലവഴിച്ച ശേഷമാണ് ലെർമ ബൗണ്മത് ടീം വിടുന്നത്. നാല് വർഷത്തെ കരാർ ആണ് ക്രിസ്റ്റൽ പാലസിൽ ലെർമ ഒപ്പുവെച്ചത്. ക്രിസ്റ്റൽ പാലസിന് മികച്ച സൈനിംഗ് ആയിരിക്കും ഇത്. കൊളംബിയക്ക് ആയി 33 അന്താരാഷ്ട്ര മത്സരങ്ങൾ ലെർമ കളിച്ചിട്ടുണ്ട്.