തുടക്കം പിഴച്ച് ഇന്ത്യ, ചായയ്ക്ക് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടം

Sports Correspondent

Patcummins
Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലെ തുടക്കം പാളി. ഓസ്ട്രേലിയയെ 469 റൺസിന് ഓള്‍ഔട്ടാക്കിയ ശേഷം ഇന്ത്യയ്ക്ക് രോഹിത് – ശുഭ്മന്‍ ഗിൽ കൂട്ടുകെട്ട് അതിവേഗത്തിലുള്ള തുടക്കമാണ് നൽകിയത്. ആറോവറിനുള്ളിൽ 30 റൺസ് ഇന്ത്യ നേടിയെങ്കിലും അടുത്തടുത്ത ഓവറുകളിൽ ഇന്ത്യയ്ക്ക് രോഹിത്തിനെയും(15) ശുഭ്മന്‍ ഗില്ലിനെയും(13) നഷ്ടമായി. 10 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ 37/2 എന്ന നിലയിലായിരുന്നു.

രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോള്‍ ഗില്ലിനെ ബോളണ്ട് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 4 റൺസുമായി വിരാട് കോഹ്‍ലിയും 3 റൺസ് നേടി ചേതേശ്വര്‍ പുജാരയും ആയിരുന്നു ഇന്ത്യയ്ക്കായി രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്.