ജപ്പാന്റെ ലോകകപ്പ് ഹീറോ തകാശി ഇനുയി സ്പാനിഷ് ക്ലബായ റയൽ ബെറ്റിസിൽ കളിക്കും. കഴിഞ്ഞ ദിവസം ക്ലബിനൊപ്പം കരാറിൽ എത്തിയ തകാശി ഇന്ന് റയൽ ബെറ്റിസിനൊപ്പം തന്റെ ആദ്യ പത്ര സമ്മേളനവും നടത്തി. സ്പാനിഷ് ക്ലബായ ഐബറിൽ നിന്നാണ് ഇനുയി ഇപ്പോൾ ബെറ്റിസിൽ എത്തിയിരിക്കുന്നത്. അവസാന മൂന്ന് സീസണുകളിലായി ഇനുയി ഐബറിനൊപ്പം ആയിരുന്നു. ഐബറിനായി 89 മത്സരങ്ങൾ കളിച്ചിട്ടുള്ള വിങ്ങർ 11 ഗോളുകളും നേടിയിട്ടുണ്ട്.
ജപ്പാനു വേണ്ടി ഈ ലോകകപ്പിൽ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. ബെൽജിയത്തിനെതിരെ ഉൾപ്പെടെ രണ്ട് ഗോളുകളും ഇനുയി ഈ കഴിഞ്ഞ ലോകകപ്പിൽ നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
