പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തിയ ബേൺലി, മാഞ്ചസ്റ്റർ സിറ്റിയുടെ യുവ കീപ്പർ ജെയിംസ് ട്രാഫോർഡിനെ ടീമിൽ എത്തിക്കുന്നു. ഏകദേശം പതിനാല് മില്യൺ പൗണ്ട് ആണ് കൈമാറ്റ തുക. കൂടാതെ അഞ്ചു മില്യൺ ആഡ് ഓണുകളും ഉണ്ട്. ഇത് താരത്തെ റെക്കോർഡ് ട്രാൻസ്ഫർ ഫീ നേടിയ ഗോൾ കീപ്പർമാരുടെ പട്ടികയിൽ ചേർക്കും. 20% സെൽ – ഓൺ ക്ലോസും ഉള്ളതിനാൽ താരത്തിനെ ഭാവിയിൽ കൈമാറിയാലും നല്ലൊരു തുക സിറ്റിക്ക് നേടിയെടുക്കാൻ സാധിക്കും.
മാഞ്ചസ്റ്റർ സിറ്റി യൂത്ത് ടീം അംഗമാണെങ്കിലും കഴിഞ്ഞ സീസണുകളിൽ ലോണിൽ കളിച്ചു വരികയായിരുന്നു താരം. കഴിഞ്ഞ രണ്ടു സീസണുകളിലും ബോൾട്ടന്റെ വല കാത്തു. കൂടാതെ ഇംഗ്ലീഷ് ദേശിയ യൂത്ത് ടീമിന് വേണ്ടിയും തകർപ്പൻ പ്രകടനം പുറത്തെടുത്തു. യുറോപ്യൻ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ ക്ലീൻ ഷീറ്റുകൾ നേടിയ പ്രകടനം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ബോൾട്ടന് വേണ്ടി ഒരു സീസണിൽ 26 ക്ലീൻ ഷീറ്റുകളും നേടി. എങ്കിലും ചാംപ്യൻഷിപ്പിനും താഴെ ഉള്ള ലീഗ് വണ്ണിലാണ് താരം കഴിഞ്ഞ സീസണുകളിൽ കളത്തിൽ ഇറങ്ങിയത് എന്നത് വകവെക്കാതെയാണ് ബേൺലി താരത്തെ സ്വന്തമാക്കുന്നത്. ലെസ്റ്റർ, ലീഡ്സ് അടക്കമുള്ള ടീമുകൾ താരത്തിന് പിറകെ ഉള്ളതായി സൂചനയുണ്ടായിരുന്നു. പ്രീമിയർ ലീഗിലേക്ക് തിരികെയെത്തുന്ന ബേൺലി ടീം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്.
Download the Fanport app now!