യുണൈറ്റഡിന്റെ ആദ്യ സൈനിംഗ് പൂർത്തിയായി, സ്വാൻസി താരം ഇനി ഓൾഡ്ട്രാഫോഡിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിംഗ് പൂർത്തിയാക്കി. സ്വാൻസി താരം ഡാനിയേൽ ജെയിംസ് അടുത്ത ആഴ്ച്ച ക്ലബ്ബിൽ എത്തുമെന്ന് യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചു. താരം മെഡിക്കൽ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അടുത്ത ആഴ്ച്ച ട്രാൻസ്ഫർ വിൻഡോ ഔദ്യോഗികമായി തുറക്കുമ്പോൾ മാത്രമേ മറ്റു നടപടികൾ പൂർത്തിയകൂ എന്നും ക്ലബ്ബ് അറിയിച്ചിട്ടുണ്ട്.

21 വയസുകാരനായ ജെയിംസ് വിങറാണ്. 2018 മുതൽ വെയിൽസ് ദേശീയ ടീം അംഗവുമാണ് ജെയിംസ്. ഹൾ സിറ്റിയിലൂടെ വളർന്ന് വന്ന ജെയിംസ് 2014 ലാണ് സ്വാൻസിയിൽ ചേരുന്നത്. ഏതാണ്ട് 18 മില്യൺ യൂറോയോളം നൽകിയാണ് യുണൈറ്റഡ് താരത്തെ സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ സ്വാൻസിക്കായി 5 ഗോളുകളും 10 അസിസ്റ്റുകളും നേടിയ പ്രകടനമാണ് യുണൈറ്റഡിനെ താരത്തിനായി രംഗത്ത് വരാൻ പ്രേരിപ്പിച്ചത്.