ജെയിംസ് ടർക്കോസ്കി ബേർൺലിയിൽ നിന്ന് എവർട്ടണിലേക്ക്

20220608 165525

പുതിയ സീസണായി ജെയിംസ് ടർജ്കോസ്കിയെ എവർട്ടൺ ടീമിലേക്ക് എത്തിച്ചു. 29കാരനായ ബേർൺലി താരം ക്ലബ് റിലഗേറ്റ് ആയതോടെ ബേർൺലി വിടും എന്ന് പ്രഖ്യാപിച്ചിരുന്നു‌. സെന്റർ ബാക്കായ താരം ഇന്ന് എവർട്ടണിൽ മെഡിക്കൽ പൂർത്തിയാക്കും. 2016 മുതൽ ടർക്കോസ്കി ബേർൺലിക്ക് ഒപ്പം ഉണ്ടായിരുന്നു. മുമ്പ് പല ക്ലബുകളും താരത്തെ സ്വന്തമാക്കാൻ നോക്കി എങ്കിലും അപ്പോൾ ഒന്നും ക്ലബ് വിടാൻ തർക്കോസ്കി തയ്യാറായിരുന്നില്ല.

മുമ്പ് ബ്രെന്റ്ഫോർഡ്, ഓൾഡ്ഹാം അത്ലറ്റിക് ക്ലബ് എന്നിവിടയിലും ടർക്കോസ്കി കളിച്ചിട്ടുണ്ട്.

Previous articleമുഹമ്മദ് ഹാരിസ് പാക്കിസ്ഥാനായി ഏകദിന അരങ്ങേറ്റം നടത്തുന്നു, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് വെസ്റ്റിന്‍ഡീസ്
Next articleഎല്ലാം പെട്ടെന്ന്, ബെംഗളൂരു എഫ് സിക്ക് പുതിയ പരിശീലകൻ!!