ജാക്ക് റോഡ്വെൽ ഇനി ബ്ലാക്ക് ബേണിൽ

മുൻ എവർട്ടൺ സണ്ടർലാന്റ് താരമായ ജാക്ക് റോഡ്വെലിനെ ബ്ലാക്ക് ബേൺ സ്വന്തമാക്കി. ഒരു വർഷത്തോളമായി ഒരു മത്സരം വരെ സ്റ്റാർട്ട് ചെയ്യാത്ത താരമാണ് റോഡ്വെൽ. ഒരു വർഷം കൂടെ കരാർ ബാക്കി നിൽക്കെ കഴിഞ്ഞ മാസം റോഡ്വെലിന്റെ കരാർ റദ്ദാക്കി താരത്തെ റിലീസ് ചെയ്യാൻ സണ്ടർലാന്റ് തീരുനാനിച്ചത് താരത്തിന്റെ ഭാവി പ്രതിസന്ധിയിൽ ആക്കിയിരുന്നു.

വൻ തുക പ്രതിഫലമായി വാങ്ങുന്ന റോഡ്വെൽ കഴിഞ്ഞ‌ സീസണിൽ വിരലിൽ എണ്ണാവുന്ന മത്സരങ്ങളിൽ മാത്രമെ സണ്ടർലാന്റിനായി കളിച്ചിരുന്നുള്ളൂ. ക്ലബ് കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ നിന്നും റിലഗേറ്റ് ചെയ്യപ്പെടുകയും ചെയ്തു. സണ്ടർലാന്റിലെ പരിശീലകരും താരങ്ങളും റോഡ്വെലിനെ വിമർശിച്ച് എത്തിയിരുന്നു. താരം മാനസികമായി ഏതോ ലോകത്താണെന്നും ക്ലബിനോട് ആത്മാർത്ഥത ഇല്ലെന്നും ആരോപണം ഉയർന്നിരുന്നു.

ഒരു കാലത്ത് ഇംഗ്ലണ്ട് ടീമിൽ വരെ എത്തിയ താരമാണ് റോഡ്വെൽ. ഇപ്പോൾ ഒരു വർഷത്തേക്കാണ് ബ്ലാക്ബേൺ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.