ബയേൺ- ഹോഫൻഹെയിം ക്ലാസിക്ക് പോരാട്ടത്തോടെ ബുണ്ടസ് ലീഗയ്ക്കാരംഭം

- Advertisement -

ബുണ്ടസ് ലീഗ ഇന്നാരംഭിക്കുന്നു. ബയേൺ- ഹോഫൻഹെയിം ക്ലാസിക്ക് പോരാട്ടത്തോടെ ബുണ്ടസ് ലീഗ ആരംഭിക്കുന്നത്. തുടർച്ചയായ ഏഴാം കിരീടം ലക്ഷ്യമാക്കിയാണ് ബയേൺ ഇന്നിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ക്ലബ് ചരിത്രത്തിലെ ആദ്യത്തെ മൂന്നാം സ്ഥാനം സ്വന്തമാക്കിയാണ് സീസൺ അവസാനിപ്പിച്ചത്. സൂപ്പർ കപ്പിൽ ഫ്രാങ്ക്ഫർട്ടിനെ തകർത്താണ് ബയേൺ സീസൺ ആരംഭിക്കാൻ ഇന്നിറങ്ങുന്നത്.

കഴിഞ്ഞ സീസണിൽ യപ്പ് ഹൈങ്കിസിന്റെ കീഴിൽ ബുണ്ടസ് ലീഗ കിരീടം ബയേൺ ഉയർത്തിയിരുന്നു. ബയേണിനെ പരാജയപ്പെടുത്തി ജർമ്മൻ കപ്പുയർത്തിയ ഫ്രാങ്ക്ഫർട്ടിന്റെ കോച്ചായ, മുൻ ബയേൺ താരം കൂടിയായ നിക്കോ കോവാച്ചാണ് ബയേണിന്റെ പുതിയ കോച്ച്. ഹോഫൻഹെയിമിന്റെ ചരിത്രത്തിലാദ്യമായി അവരെ യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിൽ എത്തിച്ച ജൂലിയൻ നൈഗത്സമനാണ് ഹോഫൻഹെയിമിന്റെ പരിശീലകൻ. അടുത്ത സീസൺ മുതൽ റെഡ് ബുൾ ലിപ്‌സിഗിനെയായിരിക്കും അദ്ദേഹം പരിശീലിപ്പിക്കുക.

കഴിഞ്ഞ സീസണിൽ ബയേണിനെ പരാജയപ്പെടുത്തിയ ചുരുക്കം ടീമുകളിൽ ഒന്നാണ് ഹോഫൻഹെയിം. പുതിയ സൈനിംഗുകൾ ഒന്നും ബയേണിനില്ല. ലോണിൽ ഹോഫൻഹെയിമിൽ കളിച്ചിരുന്ന സെർജ് ഗ്നാബ്രി ബയേണിൽ തിരിച്ചെത്തിയിട്ടുണ്ട്. സെപ്റ്റംബർ 2017 നു ശേഷം ബയേൺ ക്യാപ്റ്റൻ മാനുവൽ നുയർ ബുണ്ടസ് ലീഗയിൽ തിരിച്ചെത്തും. പരിക്കേറ്റ കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗ്രസ് കളിക്കുമെന്നുറപ്പില്ല. ഹോഫൻഹെയിമിന്റെ ആന്ദ്രെജ് ക്രമാറിച്ച് കളിക്കാൻ സാധ്യതയില്ല.

Advertisement