എഫ് സി ഗോവയുടെ യുവതാരം സ്വീഡൻ ഇനി ഹൈദരാബാദിൽ

- Advertisement -

എഫ് സി ഗോവയുടെ യുവതാരം സ്വീഡൻ ഫെർണാണ്ടസിനെ ഹൈദരവാദ് എഫ് സി സൈൻ ചെയ്തു.‌ ഗോവയുടെ റിസേർവ്സ് ടീമിലെ പ്രധാനിയാണ് സ്വീഡൻ. ഹൈദരബാദുമായി രണ്ട് വർഷത്തെ കരാർ ആകും സ്വീഡൻ ഒപ്പുവെക്കുക. കഴിഞ്ഞ ഗോവ പ്രൊ ലീഗിലും ഡ്യൂറണ്ട് കപ്പിൽ എഫ് സി ഗോവ ടീമിൽ സ്വീഡൻ ഉണ്ടായിരുന്നു. അറ്റാക്കിംഗ് മിഡ്ഫീൽഡറാണ്.

20കാരനായ താരം മുമ്പ് സ്പോർടിംഗ് ഗോവയുടെ താരമായിരുന്നു. രണ്ട് വർഷം മുമ്പ് മാത്രമാണ് ഗോവ യുവനിരയുടെ ഭാഗമായി മാറിയത്. മുമ്പ് ഡെമ്പോയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഗോവൻ സ്വദേശി തന്നെയാണ്. മികച്ച യുവ ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഹൈദരാബാദ് സ്വീഡനെ റാഞ്ചിയിരിക്കുന്നത്.

Advertisement