യുവ ഡിഫൻഡർ ജാക്ക് ബൗണ്മതിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവ ഡിഫൻഡർ ജാക്ക് സ്റ്റേസി ബൗണ്മതിൽ ചേർന്നു. ലുട്ടന്റെ താരമായ ജാക്കിനെ നാലു വർഷത്തെ കരാറിലാണ് ബൗണ്മത് സൈൻ ചെയ്തിരിക്കുന്നത്. 6 മില്യണോളമാണ് ഈ യുവ ഡിഫൻഡർക്കായി ബോണ്മത് ചിലവഴിച്ചിരിക്കുന്നത്. റീഡിങിലൂടെ വളർന്നു വന്ന താരമായിരുന്നു ജാക്ക്.

2017ലാണ് താരം ലുട്ടണിൽ എത്തിയത്. ക്ലബിൽ ഇതുവരെ 96 മത്സരങ്ങൾ സ്റ്റേസി കളിച്ചിട്ടുണ്ട്. 5 ഗോളുകളും ക്ലബിനായി താരം നേടി. എക്സെറ്റർ സിറ്റി, ബാർനെറ്റ് എന്നീ ക്ലബുകൾക്കായും മുമ്പ് സ്റ്റേസി കളിച്ചിട്ടുണ്ട്.