ഇവാനോവിച് പ്രീമിയർ ലീഗിൽ തിരികെയെത്തി

- Advertisement -

സെർബിയൻ താരം ബ്രാനിസ്ലാവ് ഇവാനോവിച് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേൽക് തിരികെയെത്തി. പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിയ വെസ്റ്റ് ബ്രോം ആണ് ഇവാനോവിചിനെ സൈൻ ചെയ്തിരിക്കുന്നത്. റഷ്യൻ ക്ലബായ സെനിറ്റിനു വേണ്ടി കളിക്കുകയായിരുന്ന താരം ഫ്രീ ഏജന്റായാണ് പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. ഒരു വർഷത്തെ കരാറാണ് ഇവാനോവിച് വെസ്റ്റ് ബ്രോമിൽ ഒപ്പുവെച്ചത്.

സെർബിയൻ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡിന് ഉടമയാണ് ഇവാനോവിച്. ചെൽസിക്ക് വേണ്ടി ഒമ്പത് വർഷത്തോളം കളിച്ച താരമാണ് ഇവാനോവിച്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് അടക്കം 10 കിരീടങ്ങൾ താരം നേടിയിട്ടുണ്ട്. 2017ൽ ആയിരുന്നു താരം ചെൽസി വിട്ട് സെനിറ്റിൽ എത്തിയത്.

Advertisement