ചെൽസിയുടെ ബ്രോഹ ഇപ്സ്വിചിലേക്ക്, 30 മില്യണോളം ചെൽസിക്ക് ലഭിക്കുന്ന കരാറിൽ ധാരണ

Newsroom

ചെൽസിയുടെ യുവ സ്‌ട്രൈക്കർ അർമാൻഡോ ബ്രോഹ ക്ലബ് വിട്ടു. 23-കാരൻ ഇനി ഇപ്സ്വിച് ടൗണിൽ കളിക്കും. അവസാന സീസണിൽ ഫുൾഹാമിൽ ആണ് താരം ലോണിൽ കളിച്ചത്. ലോണിൽ ആകും താരം ക്ലബ് വിടുന്നത്. ഇപ്സിച് പ്രീമിയർ ലീഗിൽ തുടർന്നാൽ 30 മില്യൺ നൽകി അവർ താരത്തെ വാങ്ങണം എന്ന് കരാറിൽ നിബന്ധനയുണ്ട്.

ചെൽസി 24 02 02 10 24 55 076

ഡച്ച് ടീമായ വിറ്റെസ്സെയിലും സതാംപ്ടണിലും മുമ്പ് ബ്രോഹ ലോണിൽ കളിച്ചിട്ടുണ്ട്. അവിടെയൊക്കെ തിളങ്ങാനും ആയിരുന്നു. ചെൽസിക്ക് ഒപ്പം അണ്ടർ 9 ലെവൽ മുതൽ ഉള്ള താരമാണ് ബ്രോഹ. ഇപ്പോൾ താരം ഇപ്സിചിൽ മെഡിക്കൽ പൂർത്തിയാക്കി. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി.