മാഞ്ചസ്റ്റർ സിറ്റിയുടെ കാൽവിൻ ഫിലിപ്സ് ഇപ്സ്വിച് ടൗണിലേക്ക്

Newsroom

Picsart 24 08 15 15 14 47 876
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരമായിരുന്ന കാൽവിൻ ഫിലിപ്സ് ഇപ്സ്വിച് ടൗണിലേക്ക്. ലോൺ കരാറിലാണ് ഇപ്സ്വിച് ഇംഗ്ലീഷ് മിഡ്ഫീൽഡറെ സ്വന്തമാക്കുന്നത്. 28കാരനായ താരം 2 സീസൺ മുമ്പ് ആയിരുന്നു ലീഡ് യുണൈറ്റഡ് വിട്ട് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. എന്നാൽ സിറ്റിയിൽ ഒരു അവസരവും താരത്തിന് ലഭിച്ചില്ല.

കാൽവിൻ 24 01 24 14 50 12 189

അധികം അവസരം കിട്ടാനായി കാൽവിൻ ഫിലിപ്സ് ക്ലബ് വിടാൻ ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ സീസൺ രണ്ടാം പകുതിയിൽ താരം വെസ്റ്റ് ഹാമിൽ ലോണിൽ കളിച്ചു. പ്രീമിയർ ലീഗിലേക്ക് പ്രൊമോഷൻ നേടി എത്തിയ ഇപ്സ്ചിചിന് കരാറിൽ അവസാനം താരത്തെ വാങ്ങാനുള്ള ബൈ ക്ലോസും ഇല്ല. താരം അടുത്ത ദിവസം തന്നെ മെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പുവെക്കും.