സ്ലാട്ടാൻ മാജിക്ക് മിലാനിൽ തുടരും, പുതിയ കരാർ ഒപ്പുവെച്ചു

0
സ്ലാട്ടാൻ മാജിക്ക് മിലാനിൽ  തുടരും, പുതിയ കരാർ ഒപ്പുവെച്ചു
Photo Credits: Twitter/Getty

സ്ലാട്ടാൻ ഇബ്രാഹിമോവിച് ഇറ്റലി വിടില്ല. നീണ്ട ചർച്ചകൾക്ക് ഒടുവിൽ ഇബ്രാഹിമോവിച് മിലാനിൽ പുതിയ കരാർ ഒപ്പുവെച്ചു. ഒരു വർഷത്തേക്കാണ് ഇബ്രയുടെ കരാർ. ഈ കഴിഞ്ഞ സീസൺ പകുതിക്ക് വെച്ചായിരുന്നു ഇബ്ര മിലാനിൽ എത്തിയത്. അമേരിക്കയിൽ നിന്ന് മിലാനിൽ എത്തിയ ഇബ്ര ടീമിന്റെ പ്രകടനത്തെ ആകെ മാറ്റി എന്ന് പറയാം. ഇബ്രയുടെ സാന്നിദ്ധ്യം ടീമിൽ ആത്മവിശ്വാസം തിരികെകൊണ്ടു വന്നു.

ഇബ്രാഹിമോവിചിന്റെ ഇറ്റലിയിലേക്ക് ഉള്ള മടക്കം എ സി മിലാൻ ആരാധകർക്ക് മിലാൻ പഴയ മിലാൻ ആകും എന്ന പ്രതീക്ഷയും നൽകിയിരുന്നു. പ്രായം ഏറെ ആയെങ്കിലും ഇബ്രയുടെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യും എന്ന് ക്ലബും കരുതുന്നു. ജനുവരിയിൽ മാത്രം മിലാനിൽ എത്തിയ ഇബ്ര 10 ഗോളുകൾ ക്ലബിനായി നേടി. മിലാനു വേണ്ടി ആകെ 100ൽ അധികം മത്സരങ്ങളിൽ കളിച്ച ഇബ്ര 66 ഗോളുകൾ ക്ലബിനായി നേടി കഴിഞ്ഞു.

No posts to display