വെസ്റ്റൺ മക്കെന്നി ഇനി റൊണാൾഡോയ്ക്ക് ഒപ്പം യുവന്റസിൽ

- Advertisement -

അമേരിക്കൻ യുവതാരം വെസ്റ്റൺ മക്കെന്നി യുവന്റസിൽ എത്തി. ഷാൽക്കെയുടെ താരമായ മക്കെന്നിയെ യുവന്റസിൽ ലോൺ അടിസ്ഥാനത്തിലാണ് സ്വന്തമാക്കിയത്. താരം ടൂറിനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കി ക്ലബുമായി കരാർ ഒപ്പുവെച്ചു. 21കാരനായ താരം ഈ സീസണിൽ 3 മില്യണ് ലോണിൽ യുവന്റസിൽ കളിക്കും. യുവന്റസിൽ പകുതിയിൽ അധികം മത്സരങ്ങളിലും താരം മാച് സ്ക്വാഡിൽ ഉണ്ടാകും എന്നാണ് കരാർ. സീസൺ അവസാനം 20 മില്യൺ നൽകി യുവന്റസ് താരത്തെ സ്ഥിര കരാറിൽ സൈൻ ചെയ്യുകയും ചെയ്യും.

മധ്യനിര താരമായ മക്കെന്നി അവസാന അഞ്ച് വർഷങ്ങളായി ഷാൽക്കെയ്ക്ക് ഒപ്പം ഉണ്ട്. അവസാന സീസണുകളിൽ അവർക്ക് വേണ്ടി ഗംഭീര പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. പിർലോ പരിശീലകനായി എത്തിയ ശേഷമുള്ള യുവന്റസ്ന്റെ ആദ്യ സൈനിംഗ് ആൺ മക്കെന്നി. അമേരിക്കൻ ദേശീയ ടീമിനായി 2017ൽ അരങ്ങേറ്റം കുറിച്ച് മക്കെന്നി ഇപ്പോൾ രാജ്യത്തിനായി സ്ഥിരം കളിക്കുന്നുണ്ട്.

Advertisement