ഹൈദരബാദിന്റെ യുവതാരം സ്വീഡൻ ഇനി നെരോകയിൽ

Img 20210703 200649

ഹൈദരബാദ് എഫ് സിയുടെ യുവതാരം സ്വീഡൻ ഫെർണാണ്ടസിനെ ഐ ലീഗ് ക്ലബായ നെരോക എഫ് സി സൈൻ ചെയ്തു.‌ ലോൺ അടിസ്ഥാനത്തിലാണ് താരം നെരോകയിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ഹൈദരബാദിൽ എത്തിയ താരം സീനിയർ ടീമിനൊപ്പം ഒരു വർഷം ചിലവഴിച്ച ശേഷമാണ് ലോണിൽ പോകുന്നത്.

ഗോവയുടെ റിസേർവ്സ് ടീമിൽ നിന്നായിരുന്നു സ്വീഡനെ ഹൈദരബാദ് സ്വന്തമാക്കിയത്. ഈ ലോൺ താരത്തിന്റെ വളർച്ചക്ക് സഹായിക്കും എന്ന് ഹൈദരബാദ് കരുതുന്നു. ഐ ലീഗിലെ റിലഗേഷനിൽ നിന്ന് രക്ഷപ്പെട്ട നെരോക പുതിയ സീസണായി നല്ല രീതിയിലാണ് ഒരുങ്ങുന്നത്.

മുമ്പ് 2019-20 സീസണിൽ ഗോവ പ്രൊ ലീഗിലും ഡ്യൂറണ്ട് കപ്പിൽ എഫ് സി ഗോവ ടീമിൽ സ്വീഡൻ ഉണ്ടായിരുന്നു. അറ്റാക്കിംഗ് മിഡ്ഫീൽഡറാണ് താരം.21കാരനായ താരം മുമ്പ് സ്പോർടിംഗ് ഗോവയുടെ താരമായിരുന്നു. മുമ്പ് ഡെമ്പോയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഗോവൻ സ്വദേശി തന്നെയാണ്.