ബയേണിൽ നിന്നും യുവതാരത്തെ സ്വന്തമാക്കി ഹാംബർഗ്

Jyotish

ബയേൺ മ്യൂണിക്കിന്റെ യുവതാരം അഡ്രിയാൻ ഫീനിനെ സ്വന്തമാക്കി ഹാംബർഗർ എസ്.വി. ഒരു വർഷത്തെ ലോണിലാണ് ബയേൺ മധ്യനിര താരത്തെ ഹാംബർഗിലേക്കയച്ചത്. രണ്ടാം ഡിവിഷൻ ക്ലബ്ബായ ജാൻ റാഗെൻബർഗിലാണ് കഴിഞ്ഞ സീസണിൽ അഡ്രിയാൻ കളിച്ചത്.

കഴിഞ്ഞ വർഷമാണ് അഡ്രിയാൻ ബയേണുമായി പ്രൊഫഷണൽ കരാറൊപ്പുവെച്ചത്. റാഗെൻബർഗിന് വേണ്ടി 21 മാച്ചുകൾ കളിച്ച അഡ്രിയാൻ 2 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.