ഇറ്റാലിയൻ ഇതിഹാസം നെസ്റ്റയ്ക്ക് പുതിയ പരിശീലക ചുമതല

ഇറ്റാലിയൻ ഇതിഹാസം അലെസാൻഡ്രോ നെസ്റ്റ പരിശീലകനായി പുതിയ ക്ലബിൽ. ഇറ്റാലിയൻ ക്ലബായ ഫ്രോസിനോനെ ആണ് നെസ്റ്റയെ പരിശീലകനായി എത്തിച്ചിരിക്കുന്നത്. ഇപ്പോൾ സീരി ബി ക്ലബാണ് ഫ്രൊസിനോനെ. കഴിഞ്ഞ സീസണിൽ സീരി എയിൽ 19ആമത് ഫിനിഷ് ചെയ്തതാണ് ക്ലബിനെ രണ്ടാം ഡിവിഷനലേക്ക് താഴ്ത്തിയത്.

നെസ്റ്റയുടെ ഇറ്റലിയിലെ പരിശീലകനായുള്ള രണ്ടാം ചുമതലയാകും ഇത്. കഴിഞ്ഞ സീസണിൽ സീരി ബി ക്ലബായ പെരുഗിയയെ നെസ്റ്റ പരിശീലിപ്പിച്ചിരുന്നു. അതിനു മുമ്പ് അമേരിക്കൻ ക്ലബായ മിയാമിയിലും നെസ്റ്റ ഉണ്ടായിരുന്നു. മിലാൻ ലാസിയോ ക്ലബുകൾക്കായും ഇറ്റാലിയൻ ദേശീയ ടീമിനായും ഒരു കാലത്ത് ഇതിഹാസം രചിച്ച സെന്റർ ബാക്കാണ് നെസ്റ്റ. ഇന്ത്യൻ ക്ലബായ ചെന്നൈയിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Previous articleബയേണിൽ നിന്നും യുവതാരത്തെ സ്വന്തമാക്കി ഹാംബർഗ്
Next article“മാഞ്ചസ്റ്റർ വിടുന്നതാണ് ലുകാകുവിന് നല്ലത്”