ഡെൽഹി എഫ് സിയുടെ യുവതാരം ഹിമൻഷു ജാങ്ര ഇന്ത്യൻ ആരോസിനായി കളിക്കും. 17കാരനായ താരത്തെ ലോണിൽ അയക്കാൻ ആണ് ഡെൽഹി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയെ പല ഏജ് ഗ്രൂപ്പുകളിലും പ്രധിനിധീകരിച്ചിട്ടുള്ള താരമാണ് ഹിമാൻഷു. താരം കഴിഞ്ഞ മാസം നടന്ന സെക്കൻഡ് ഡിവിഷന ഡെൽഹിക്കായി കളിച്ചിരുന്നു. മിനേർവ പഞ്ചാബിലൂടെ വളർന്നു വന്ന താരം മുമ്പ് മൊഹമ്മദൻസിനായും കളിച്ചിട്ടുണ്ട്.