ചെൽസിയുടെ യുവ മിഡ്ഫീൽഡർ മേസൺ മൗണ്ടിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം വിജയിച്ചു. മൗണ്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ആദ്യ സൈനിംഗ് ആകും മൗണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഔദ്യോഗിക പ്രഖ്യാപനം വരും. അഞ്ച് വർഷത്തെ കരാർ ആകും മൗണ്ട് യുണൈറ്റഡിൽ ഒപ്പുവെക്കുക.
60 മില്യണ് ആകും ട്രാൻസ്ഫർ തുക. 55 മില്യൺ ട്രാൻസ്ഫർ ഫീയും 5 മില്യൺ ആഡ് ഓണുമായിരിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ രണ്ട് ബിഡുകൾ ചെൽസി നിരസിച്ചിരുന്നു. എങ്കിലും അവസാനം ചെൽസി ട്രാൻസ്ഫർ തുക കുറക്കാൻ സമ്മതിക്കുകയായിരുന്നു.
ചെൽസി മൗണ്ടിനായി ആവശ്യപ്പെട്ട തുക ആദ്യം 80 മില്യൺ ആയിരുന്നു. അവിടെ നിന്നാണ് 55 മില്യണിലേക്ക് ഈ തുക കുറഞ്ഞത്. മൗണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒരു മാസം മുമ്പ് തമ്നെ കരാർ ധാരണയിൽ എത്തിയിരുന്നു. ചെൽസിയുടെ യൂത്ത് അക്കാദമിയുടെ റാങ്കുകളിലൂടെ ഉയർന്ന വന്ന താരമാണ് മൗണ്ട്. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടം വരെ നേടിയിട്ടുണ്ട്.