വെൽഷ് ഗോൾകീപ്പിർ ഹെന്നസി ഇനി ബേർൺലിയിൽ

Img 20210720 173406

ക്രിസ്റ്റൽ പാലസിന്റെ ഗോൾ കീപ്പറായിരുന്ന ഹെന്നസി ഇനി ബേർൺലിക്കായി കളിക്കും. താരം ഏഴര വർഷത്തിനു ശേഷമാണ് പാലസ് വിടുന്നത്. വെയിൽസ് അന്താരാഷ്ട്ര ഗോൾകീപ്പർ വെയ്ൻ ഹെന്നസി ഫ്രീ ഏജന്റായാണ് ബേർൺലിയിൽ ചേരുന്നത്. ടർഫ് മൂറിൽ രണ്ട് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ഇതുകൂടാതെ ഒരു വർഷത്തേക്ക് കൂടെ കരാർ നീട്ടാനും വ്യവസ്ഥയുണ്ട്.

ഇംഗ്ലണ്ട് ഇന്റർനാഷണൽ നിക്ക് പോപ്പിന് പിറകിൽ രണ്ടാം ഗോൾകീപ്പറായാകും ഹെന്നസി പ്രവർത്തിക്കുക. ഹെന്നസി വെയിൽസിനായി 96 തവണ ജേഴ്സി അണിഞ്ഞിട്ടുണ്ട്.