ഹീറ്റൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മെഡിക്കൽ പൂർത്തിയാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ വരുന്ന ഗോൾ കീപ്പർ ടോം ഹീറ്റൺ ഇന്ന് ക്ലബിൽ മെഡിക്കൽ പൂർത്തിയാക്കി. ക്ലബുമായി താരം രണ്ട് വർഷത്തെ കരാറും ഒപ്പുവെച്ചു. ഉടൻ തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും എന്ന് ട്രാൻസ്ഫർ വിദഗ്ദൻ ഫബ്രിസിയോ റൊമാനോ പറഞ്ഞു. 35കാരനായ ഹീറ്റണ് രണ്ട് വർഷത്തെ കരാർ നൽകുന്നുണ്ട് എങ്കിലും യുണൈറ്റഡിന്റെ മൂന്നാം ഗോൾ കീപ്പറായാകും ഹീറ്റൺ പ്രവർത്തിക്കുക. ഡി ഹിയയും ഡീൻ ഹെൻഡേഴ്സണും യുണൈറ്റഡിൽ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഹീറ്റൺ.

2002 മുതൽ 2010 വരെ അദ്ദേഹം യുണൈറ്റഡിൽ ഉണ്ടായിരുന്നു. അതിനു ശേഷം പ്രീമിയർ ലീഗിൽ സജീവമായി പല ക്ലബുകളിലും കളിക്കാൻ ഹീറ്റണായി. ഹീറ്റൺ ആസ്റ്റൺ വില്ലയിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഇപ്പോൾ എത്തുന്നത്. അവസാന രണ്ടു സീസണിലും ആസ്റ്റൺ വില്ലക്കായിരുന്നു താരം കളിച്ചിരുന്നത്‌. മുമ്പ് ബേർൺലിക്കും ബ്രിസ്റ്റൽ സിറ്റിക്കും വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.