ട്രാൻസ്ഫറുകൾ വേഗത്തിൽ ആക്കിയിരിക്കുകയാണ് ജർമ്മൻ ക്ലബായ ഡോർട്മുണ്ട്. അടുത്ത സീസണായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്നലെ ജർമ്മൻ ലെഫ്റ്റ് ബാക്ക് നികോ ഷുൽസിനെ സ്വന്തമാക്കിയ ഡോർട്മുണ്ട് ഇന്ന് തങ്ങളുടെ രണ്ടാം സൈനിംഗ് പൂർത്തിയാക്കി. ബുണ്ടസ്ലീഗ ക്ലബായ ബൊറൂസിയ മൊൻചൻഗ്ലാഡ്ബാചിൽ നിന്ന് തോർഗാൻ ഹസാർഡിനെയാണ് ഡോർട്മുണ്ട് സ്വന്തമാക്കിയിരിക്കുന്നത്.
25 മില്യണോളമാണ് ചെൽസി താരം ഹസാർഡിന്റെ നൈയൻ ഹസാർഡിനായി ഡോർട്മുണ്ട് ചിലവഴിച്ചിരിക്കുന്നത്. 2024വരെയുള്ള കരാറിലാണ് തോർഗാൻ ഒപ്പുവെച്ചത്. ഈ സീസണിൽ മൊൻചൻഗ്ലാഡ്ബാഹിനായി തകർപ്പൻ പ്രകടനമായിരുന്നു ഹസാർഡ് കാഴ്ചവെച്ചത്. 10 ഗോളുകളും 10 അസിസ്റ്റും ഈ സീസൺ ബുണ്ടസ് ലീഗയിൽ താരം നേടിയിരുന്നു. ഡോർട്മുണ്ട് താരം സാഞ്ചോ മാത്രമായിരുന്നു ഈ സീസൺ ബുണ്ടസ്ലീഗയിൽ 10 അസിസ്റ്റും 10 ഗോളും സംഭാവന ചെയ്ത മറ്റൊരു താരം. ചെൽസിയിലേക്ക് പോയി പുലിസിചിന് പകരക്കാരനായാണ് തോർഗാൻ ഇപ്പോൾ ഡോർട്മുണ്ടിൽ എത്തിയിരിക്കുന്നത്.