ഹാർവി ബാർൺസ് ന്യൂകാസിലിലേക്ക് അടുക്കുന്നു

Newsroom

Updated on:

ന്യൂകാസിൽ യുണൈറ്റഡ് അവരുടെ പ്രധാന ട്രാൻസ്ഫർ ടാർഗറ്റുകളിൽ ഒന്നായ ലെസ്റ്റർ സിറ്റിയുടെ വിങ്ങർ ഹാർവി ബാൺസിലേക്ക് അടുക്കുന്നു‌. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ചാമ്പ്യൻഷിപ്പിലേക്ക് തരംതാഴ്ത്തപ്പെട്ടതിനാൽ ലെസ്റ്ററിന്റെ പ്രധാന താരങ്ങൾ എല്ലാം ക്ലബ് വിടുകയാണ്‌. ഇതിനകം മാഡിസൺ സ്പർസിൽ എത്തി കഴിഞ്ഞു.

Picsart 23 07 08 15 51 58 688

ബാർൻസിനായുള്ള ആദ്യ ബിഡ് ന്യൂകാസിൽ ഉടൻ സമർപ്പിക്കുമെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. £40 മില്യൺ ആണ് ട്രാൻസ്ഫർ ഫീസായി ലെസ്റ്റർ പ്രതീക്ഷിക്കുന്നത്‌. ഇംഗ്ലണ്ട് ഇന്റർനാഷണലിന് ആയി 35 മില്യണിനടുത്ത് ഒരു ബിഡ് ആകും ന്യൂകാസിൽ യുണൈറ്റഡ് സമർപ്പിക്കുക.

മുമ്പ് വെസ്റ്റ് ബ്രോമിലും ബ്രാൻസ്ലിയും ലോണിൽ കളിച്ചും നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായി ഒരു മത്സരം മാത്രമാണ് ഇതുവരെ കളിച്ചത്.