ഇംഗ്ലീഷ് ഗോൾകീപ്പർ ജോ ഹാർട്ട് ഇനി സ്പർസിൽ കളിക്കും. ഫ്രീ ട്രാൻസ്ഫറിൽ ആണ് ജോ ഹാർട്ടിനെ സ്പർസ് സ്വന്തമാക്കുന്നത്. താരം ഇന്ന് സ്പർസിൽ മെഡിക്കൽ പൂർത്തിയാക്കി. അവസാന രണ്ടു വർഷമായി ഹാർട്ട് ബേർൺലിക്ക് ഒപ്പം ഉണ്ടായിരുന്നു. നിക്ക് പോപിന് പിറകിൽ രണ്ടാം ഗോളി ആയാണ് ഹാർട് കളിച്ചിരുന്നത്. ജൂൺ 30ന് കരാർ അവസാനിച്ചതോടെ ഹാർട്ട് ക്ലബ് വിട്ടിരുന്നു.
മുമ്പ് 12 വർഷങ്ങളോളം മാഞ്ചസ്റ്റർ സിറ്റിയുടെ ഭാഗമായിരുന്നു ഹാർട്ട്. മുമ്പ് ലോണിൽ വെസ്റ്റ് ഹാമിനായും ഇറ്റാലിയൻ ക്ലബായ ടൊറീനോയ്ക്കായും ഹാർട് കളിച്ചിട്ടുണ്ട്. 2006ൽ സിറ്റിയിൽ എത്തിയ ഹാർട്ട് 266 മത്സരങ്ങൾ സിറ്റി ജേഴ്സിയിൽ കളിചൽച്ചിരുന്നു. രണ്ട് തവണ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് കിരീടവും നേടിയിട്ടുണ്ട്. നാലു സീസണുകളിൽ പ്രീമിയർ ലെഗ് ഗോൾഡ ഗ്ലോവും ഹർട്ട് മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ സ്പർസ് ലൊറിസിന് കീഴിൽ രണ്ടാം സ്ഥാനമായിരിക്കും ഹാർടിന് ഉണ്ടാവുക.