ഹാംസിക് ഇനി തുർക്കിയിൽ

20210608 234744
- Advertisement -

മുൻ നാപോളി താരം ഹാംസിക് ഇനി തുർക്കിയിൽ കളിക്കും. തുർക്കിഷ് ക്ലബായ ട്രാബ്സോൻസ്പോർ ആണ് ഹാംസികിനെ സൈൻ ചെയ്തിരിക്കുന്നത്. ഒരു വർഷത്തെ കരാറാണ് താരം ഒപ്പുവെച്ചത്. അവസാനം സ്വീഡനിലായിരുന്നു ഹാംസിക് കളിച്ചിരുന്നത്. അതിനു മുമ്പ് ചൈനീസ് ക്ലബായ ഡാലിയൻ യിഫങ്ങിലും ഒരു സീസണിൽ ഹാംസിക് കളിച്ചിരുന്നു.

നാപോളിയുടെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒന്നാണ് ഹാംസിക്. സ്ലോവാക്കിയൻ താരം ഹാംസിക് 12 വർഷങ്ങളോളം നാപോളിയിക്കായി കളിച്ച ശേഷമായിരുന്നു 2019ൽ ക്ലബ് വിട്ടത്. 33കാരനായ താരം യൂറോപ്പിൽ തന്നെ ഇനിയുള്ള വർഷങ്ങളിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement