ഡെഫോക്ക് റേഞ്ചേഴ്സിൽ പുതിയ കരാർ, ഒപ്പം സഹപരിശീലകന്റെ റോളും

20210608 224613
- Advertisement -

ഇംഗ്ലീഷ് സ്ട്രൈക്കർ ജെർമയിൻ ഡെഫോ സ്കോട്ടിഷ് ലീഗിൽ തുടരും. സ്കോട്ട്‌ലൻഡ് ക്ലബായ റേഞ്ചേഴ്സിലേക്ക് ഒരു സീസൺ മുമ്പായിരുന്നു ഡെഫോ എത്തിയത്. താരം ഇപ്പോൾ ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ഡെഫോ കളിക്കാരൻ എന്നതിനൊപ്പം ജെറാഡിന്റെ സഹ പരിശീലക റോളും റേഞ്ചേഴ്സിൽ വഹിക്കും. 72 മത്സരങ്ങൾ റേഞ്ചേഴ്സിനായി കളിച്ച ഡെഫോ ഇതിനകം 32 ഗോളുകൾ ടീമിനായി നേടിയിട്ടുണ്ട്.

ഇംഗ്ലീഷ് ഇതിഹാസം സ്റ്റീവൻ ജെറാഡ് പരിശീലിപ്പിക്കുന്ന റേഞ്ചേഴ്സ് ഈ സീസണിൽ സ്കോടിഷ് ലീഗ് കിരീടം നേടിയിരുന്നു. ബോണ്മതിൽ നിന്നാണ് ഡെഫോ റേഞ്ചേഴ്സിലേക്ക് എത്തിയത്. റേഞ്ചേഴ്സ് ഡെഫോയുടെ കരിയറിലെ ഏഴാമത്തെ ക്ലബാണ്. ടോട്ടൻഹാം, സണ്ടർലാന്റ്, ടൊറന്റോ, പോർട്സ്മത്, വെസ്റ്റ് ഹാം എന്നീ ക്ലബുകൾക്കായും മുമ്പ് ഡെഫോ കളിച്ചിട്ടുണ്ട്.

Advertisement