50 മില്യൺ നൽകി ഹാളറിനെ വെസ്റ്റ് ഹാം സ്വന്തമാക്കുന്നു

- Advertisement -

പുതിയ സീസണിൽ യൂറോപ്യൻ യോഗ്യത ലക്ഷ്യമിടുന്ന വെസ്റ്റ് ഹാം വൻ സൈനിങ് തന്നെ പൂർത്തിയാക്കുന്നു. ജർമ്മൻ ക്ലബായ ഫ്രാൻഫർടിന്റെ സെബാസ്റ്റ്യൻ ഹാളറാണ് വെസ്റ്റ് ഹാമിലേക്ക് എത്തുന്നത്. കരാർ ധാരണയിൽ എത്തിയതിനെ തുടർന്ന് താരം മെഡിക്കലിനായി ലണ്ടണിൽ എത്തിയിരിക്കുകയാണ്. ക്ലബ് റെക്കോർഡ് തുകയായ 50 മില്യണാകും വെസ്റ്റ് ഹാം ഹാളറിനായി ചിലവഴിക്കുന്നത്.

കഴിഞ്ഞ സീസണിൽ 36 മില്യണ് ഫിലിപ്പെ ആൻഡേഴ്സണെ ക്ലബിൽ എത്തിച്ചതായിരുന്നു ഇതിനു മുമ്പത്തെ വെസ്റ്റ് ഹാമിന്റെ ഏറ്റവും വലിയ ട്രാൻസ്ഫർ. 25കാരനായ ഹാളർ കഴിഞ്ഞ സീസണിൽ 15 ലീഗ് ഗോളുകൾ ജർമ്മനിയിൽ നേടിയിരുന്നു. യൂറോപ്പ ലീഗിലും 5 ഗോളുകൾ ഫ്രാങ്ക്ഫർടിനായി ഹാളർ ഈ കഴിഞ്ഞ സീസണിൽ നേടി. അർണാടൊവിച് ക്ലബ് വിട്ടതോടെ ഒഴിഞ്ഞു കിടക്കുന്ന സ്ട്രൈക്കർ ചുമതല ഇനി ഹാളറിനായിരിക്കും. ഫ്രഞ്ചുകാരനായ ഹാളർ മുമ്പ് ഫ്രാൻസിന്റെ അണ്ടർ 21 ടീമിൽ കളിച്ചിട്ടുണ്ട്.

Advertisement