ബാഴ്സലോണയുടെ യൊഹാൻ ക്രൈഫ് സ്റ്റേഡിയം ഒരുങ്ങുന്നു

- Advertisement -

ബാഴ്സലോണ വനിതാ ടീമിനും യുവ ടീമുകൾക്കുമായി ഒരുക്കുന്ന പുതിയ സ്റ്റേഡിയത്തിന്റെ പണികൾ പൂർത്തിയായി. ഇപ്പോൾ ബാഴ്സലോണ യൂത്ത് ടീമും വനിതാ ടീമും കളിക്കുന്ന ജോൺ ഗാമ്പർ സ്റ്റേഡിയത്തിനടുത്താണ് പുതിയ സ്റ്റേഡിയം ഒരുങ്ങുന്നത്. ബാഴ്സലോണ ഇതിഹാസം ജൊഹാൻ ക്രൈഫിന്റെ പേരിലാണ് സ്റ്റേഡിയം. സ്റ്റേഡിയം ഓഗസ്റ്റ് 27ന് ഉദ്ഘാടനം ചെയ്യാൻ ബാഴ്സലോണ തീരുമാനിച്ചു.

ബാഴ്സലോണയുടെ അയാക്സിന്റെയും അണ്ടർ 19 ടീമുകളുടെ സൗഹൃദ മത്സരത്തോടെ ആകും സ്റ്റേഡിയം ഉദ്ഘാടനമാവുക. അയാക്സിന്റെയും ബാഴ്സലോണയുടെയും ഇതിഹാസമായിരുന്നു ക്രൈഫ്. പത്തായിരത്തിനടുത്ത് ആൾക്കാർക്ക് ഇരിക്കാൻ പുതിയ സ്റ്റേഡിയത്തിൽ ആകും.. ഇപ്പോൾ വെറും 1500 മാത്രം ഇരിപ്പിടങ്ങൾ ഉള്ള ഗ്രൗണ്ടിലാണ് ബാഴ്സ യുവ ടീമും വനിതാ ടീമും കളിക്കുന്നത്. സ്പെയിനിലെ ഏറ്റവും മികച്ച വനിതാ ടീമായി വളരുന്ന ബാഴ്സലോണ വനിതകൾക്ക് വലിയ നേട്ടമാകും ഈ സ്റ്റേഡിയം. സ്റ്റേഡിയത്തിന് പുറത്ത് യൊഹാൻ ക്രൈഫിന്റെ പ്രതിമയും ഉണ്ടാകും. ഇതും ഉദ്ഘാടന ദിവസം ആരാധകർക്ക് സമർപ്പിക്കും.

Advertisement