ഹകീമിയുടെ ട്രാൻസ്ഫർ ഔദ്യോഗികമായി, ഇനി പി എസ് ജി ജേഴ്സിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അച്രഫ് ഹക്കിമിയുടെ പാരീസ് സെന്റ് ജെർമെയ്നിലേക്കുള്ള വരവ് ഔദ്യോഗികമായി. ക്ലബ് ഔദ്യോഗികമായി ഇന്ന് താരത്തിന്റെ ട്രാൻസ്ഫർ ഇന്ന് പ്രഖ്യാപിച്ചു. 22കാരനായ മൊറോക്കൻ റൈറ്റ് ബാക്ക് അഞ്ച് വർഷത്തെ കരാർ ക്ലബിൽ ഒപ്പിട്ടു. 2026 ജൂൺ 30 വരെ താരം ക്ലബിൽ ഉണ്ടാകും.

മാഡ്രിഡിൽ ജനിച്ച അക്രഫ് ഹക്കിമി 2006ൽ ഏഴാമത്തെ വയസ്സിൽ റയൽ മാഡ്രിഡ് പരിശീലന കേന്ദ്രത്തിൽ ചേർന്നു. കഴിഞ്ഞ വർഷമാണ് താരം റയൽ മാഡ്രിഡ് വിട്ട് ഇന്റർ മിലാനിൽ എത്തിയത്. കഴിഞ്ഞ സീസണിൽ 37 സീരി എ എ മത്സരങ്ങളിൽ കളിച്ച താരത്തിന് 7 ഗോളുകളും 10 അസിസ്റ്റുകളും സ്വന്തമാക്കി. 2016 മുതൽ മൊറോക്കൻ ദേശീയ ടീമിനൊപ്പം ഉള്ള ഹക്കിമി ലോകകപ്പിൽ ഉൾപ്പെടെ 36 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

“ഇന്ന് എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു. സ്‌പെയിൻ, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിലെ എന്റെ അനുഭവങ്ങൾക്ക് ശേഷം, പാരീസ് സെന്റ് ജെർമെയ്ൻ എന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിലൊന്നിൽ കളിക്കാൻ ഉള്ള അവസരം ലഭിച്ചതിൽ സന്തോഷിക്കുന്നു.  പുതിയ ടീമംഗങ്ങളേയും ആരാധകരേയും കണ്ടുമുട്ടാൻ എനിക്ക് കാത്തിരിക്കാനാവില്ല” എന്നും ടോം ക്രൂസ് പറഞ്ഞു.