ഹകീമി ഇന്റർ മിലാനിലേക്ക്, റയൽ മാഡ്രിഡും ഇന്റർ മിലാനുമായി ധാരണ

- Advertisement -

ഡോർട്മുണ്ടിനു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന റൈറ്റ് ബാക്ക് അഷ്റഫ് ഹകീമിയെ ഇന്റർ മിലാൻ സ്വന്തമാക്കുന്നു. ഹകീമിയുടെ യഥാർത്ഥ ക്ലബായ റയൽ മാഡ്രിഡുമായി ഇന്റർ മിലാൻ കരാർ ധാരണയിൽ എത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോണ്ടെ ഹകീമിയെ ആണ് തന്റെ റൈറ്റ് ബാക്ക് സ്വപ്നമായി കണക്കാക്കുന്നത്. ഇപ്പോൾ ഇന്ററും ഹകീമിയുമായി ചർച്ചകൾ നടത്തുകയാണ്. താരവുമായി ധാരണയിൽ എത്തിയാൽ ഈ നീക്കം ഔദ്യോഗികമാകും.

ഇപ്പോൾ റയൽ മാഡ്രിഡിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആണ് ഹകീമി ഇപ്പോൾ ജർമ്മനിയിൽ ഡോർട്മുണ്ടിനായി കളിക്കുന്നത്. ഈ സീസൺ കഴിഞ്ഞാൽ ഹകീമി തിരികെ റയലിൽ എത്താൻ ആയിരുന്നു പദ്ധതി ഇട്ടത്. എന്നാൽ റയൽ മാഡ്രിഡ് ഹകീമിയെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഡോർട്മുണ്ടിൽ ഗോൾ അടിച്ചും ആസിസ്റ്റുകൾ ഒരുക്കിയും ഗംഭീരമായ രണ്ട് വർഷങ്ങളാണ് ഹകീമിക്ക് കഴിഞ്ഞ് പോയത്.

Advertisement