ഹാളണ്ട് പോവുക ഈ നാലു ക്ലബുകളിൽ ഒന്നിൽ, മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഇല്ല എന്ന് റൈയോള

20211210 175259

എർലിങ് ഹാളണ്ട് ഈ സമ്മറിൽ ഡോർട്മുണ്ട് വിടും എന്ന് സൂചന നൽകി അദ്ദേഹത്തിന്റെ ഏജന്റായ മിനോ റൈയോള. ഹാളണ്ട് ഈ സമ്മറിലോ അടുത്ത സമ്മറിലോ ഡോർട്മുണ്ട് വിടും എന്ന് റൈയോള പറഞ്ഞു. നാലു വലിയ ക്ലബുകളിൽ ഒന്നിലാകും ഹാളണ്ട് പോവുക എന്ന് അദ്ദേഹം പറയുന്നു. റയൽ മാഡ്രിഡ്, ബാഴ്സലോണ, ബയേൺ, മാഞ്ചസ്റ്റർ സിറ്റി എന്നീ നാലു ക്ലബുകളിൽ ഒന്നാലും ഹാളണ്ടിന് ഏറ്റവും അനുയോജ്യമായ വലിയ ക്ലബ് എന്ന് റൈയോള പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ വലിയ ക്ലബ്. അതാണ് സിറ്റിയെ പരിഗണിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി അടുത്തിടെ അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ ഏറെയാണ് അത്. റൈയോള പറഞ്ഞു. ഡോർട്മുണ്ടിന് പറയാനുള്ളത് കേട്ട ശേഷമാകും താരം ക്ലബ് മാറുന്നത് എന്നും എന്തായാലും ജനുവരിയിൽ ട്രാൻസ്ഫർ ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു

Previous articleഅർനോൾഡ് നവംബറിലെ മികച്ച താരം
Next articleഅമ്പാട്ടി റായിഡു, ശ്രേയസ് അയ്യർ എന്നിവരിൽ ഒരാൾ ലോകകപ്പ് ടീമിൽ വേണമായിരുന്നു: രവി ശാസ്ത്രി