ഡിയേഗോ കോസ്റ്റ ഇനി ഗ്രീമിയോയിൽ

Newsroom

Picsart 24 02 09 10 56 07 964
Download the Fanport app now!
Appstore Badge
Google Play Badge 1

അറ്റാക്കിങ് താരം ഡിയേഗോ കോസ്റ്റ ബ്രസീലിൽ ഇനി ഗ്രീമിയോക്ക് ആയി കളിക്കും. ബോട്ടോഫോഗോയുമായുള്ള കരാർ അവസാനിച്ചതോടെയാണ കോസ്റ്റയെ ഗ്രീമിയോ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷമായിരുന്നു കോസ്റ്റ യൂറോപ്പ് വിട്ട് ബ്രസീലിൽ എത്തിയത്‌. ബൊടഫാഗോയിൽ ആകെ 12 മത്സരങ്ങൾ കളിച്ച കോസ്റ്റ 3 ഗോളുകൾ അവിടെ നേടിയിരുന്നു.

കോസ്റ്റ

ബ്രസീൽ വംശജൻ കൂടിയായ കോസ്റ്റ കരിയറിൽ അത്ലറ്റികോ മാഡ്രിഡ്, ചെൽസി ക്ലബുകളിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അത്ലറ്റികോ മാഡ്രിഡിനൊപ്പം രണ്ട് ലാലിഗ കിരീടങ്ങളും ചെൽസിക്ക് ഒപ്പം രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ കോപ ഡെൽ റേ, യൂറോപ്പ ലീഗ്, ലീഗ് കപ്പ് എന്നിവയും അദ്ദേഹം നേടി. ബ്രസീലിനായും സ്പെയിനിനായും ദേശീയ ടീമിന്റെ ജേഴ്സിയും കോസ്റ്റ അണിഞ്ഞിട്ടുണ്ട്.