മാഞ്ചസ്റ്റർ യുണൈറ്റഡുമായി വേർപിരിഞ്ഞ സ്ട്രൈക്കർ മേസൺ ഗ്രീൻവുഡിനെ സ്വന്തമാക്കാൻ സ്സുദി ക്ലബായ അൽ ഇത്തിഫാഖ് ശ്രമിക്കുന്നതായി അഭ്യൂഹങ്ങൾ. ഇത്തിഫാഖ് വർഷം 10 മില്യൺ വേതനം വരുന്ന കരാർ ഗ്രീൻവുഡിന് വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. ഗ്രീൻവുഡിനെ വിൽക്കാൻ ആണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്. ഇപ്പോഴും യുണൈറ്റഡ് ആണ് ഗ്രീൻവുഡിന് വേതനം നൽകുന്നത്. താരത്തെ വാങ്ങാനായി ഓഫറുമായി ഇത്തിഫാഖ് ഉടൻ യുണൈറ്റഡിനെ സമീപിക്കും.
എന്നാൽ അതിന് ഇത്തിഫാഖും ഗ്രീൻവുഡുമായി കരാർ ധാരണയിൽ എത്തേണ്ടതുണ്ട്. താരം യൂറോപ്പിൽ തുടരാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ അവസാന ഒരു വർഷമായി കളത്തിൽ ഇല്ലാത്ത താരം ആദ്യം ഫിറ്റ്നസ് വീണ്ടെടുക്കേണ്ടതുണ്ട്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രമേ ഉള്ളൂ എന്നതു കൊണ്ട് തന്നെ യൂറോപ്പിലേക്ക് പോകണം എങ്കിൽ നീക്കം വേഗത്തിൽ ആക്കേണ്ടി വരും.
ഗ്രീൻവുഡിനെ ടീമിലേക്ക് എടുത്താം വലിയ വിമർശനങ്ങൾ നേരിടേണ്ടി വരും എന്നത് കൊണ്ട് തന്നെ യൂറോപ്പിലെ ക്ലബുകൾ ആരും ഇതുവരെ താരത്തിനായി മുന്നോട്ട് വന്നിട്ടില്ല. കഴിഞ്ഞ വർഷം തന്റെ കാമുകിയെ ആക്രമിച്ചതിന് അറസ്റ്റിലായത് മുതൽ ഗ്രീൻവുഡ് ഫുട്ബോൾ കളത്തിന് പുറത്താണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിനായി 81 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 22 ഗോളുകൾ ക്ലബിനായി നേടിയിരുന്നു.