ജിറൂദിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മിലാൻ തുടരുന്നു

20210614 024031

ചെൽസി സ്ട്രൈക്കർ ജിറൂദിന്റെ കരാർ ചെൽസി ഒരു വർഷത്തേക്ക് പുതുക്കി എങ്കിലും താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ എ സി മിലാൻ തുടരുകയാണ്.
മിലാൻ ഒലിവിയർ ജിറൂദുമായി കരാർ ധാരണയിലെത്തിയെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പക്ഷെ ചെൽസി താരത്തെ റിലീസ് ചെയ്താൽ മാത്രമെ ഈ ട്രാൻസ്ഫർ നടക്കുകയുള്ളൂ. ഇംഗ്ലണ്ടിൽ നിന്നല്ലാതെ ഏതു ക്ലബ് വന്നാലും താരത്തെ റിലീസ് ചെയ്തു കൊടുക്കും എന്ന് കരാർ പുതുക്കും മുമ്പ് ചെൽസി പറഞ്ഞിരുന്നു.

2020-21 ൽ ചെൽസിയിൽ 31 മത്സരങ്ങൾ ജിറൂദ് കളിച്ചിരുന്നു. താരം ഈ സീസണിൽ എട്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയിരുന്നു. ഒരു സീസണിൽ 4 മില്യൺ ഡോളർ വിലമതിക്കുന്ന രണ്ട് വർഷത്തെ കരാർ മിലാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫ്രാൻസിനൊപ്പം യൂറോ കപ്പിൽ കളിക്കാൻ ഒരുങ്ങുകയാണ് ജിറൂദ് ഇപ്പോൾ.

Previous articleകോപ അമേരിക്കയിൽ അർജന്റീനക്ക് ഇന്ന് ആദ്യ അങ്കം
Next articleവെരാട്ടി പരിക്ക് മാറി എത്തുന്നു, അടുത്ത മത്സരം മുതൽ ഇറ്റലിക്ക് ഒപ്പം ഉണ്ടാകും