ജിയോ റെയ്ന നോടിങ്ഹാം ഫോറസ്റ്റിൽ എത്തി

Newsroom

ഡോർട്മുണ്ട് താരം ജിയോ റെയ്നയെ നോട്ടിങ്ഹാം ഫോറസ്റ്റ് സ്വന്തമാക്കി. ഈ സീസണിന്റെ അവസാനം വരെ നീണ്ടുനിൽക്കുന്ന ലോണിൽ ആണ് അമേരിക്കൻ ഇന്റർനാഷണലിനെ ഫോറസ് സ്വന്തമാക്കിയത്‌. ബൊറൂസിയ ഡോർട്ട്മുണ്ടുമായുള്ള കരാർ 2026വരെ നീട്ടിയ ശേഷമാണ് താരം ലോണിൽ പോകുന്നത്. കരാറിൽ ബൈ ക്ലോസ് ഉണ്ടാകില്ല എന്ന് ഡോർട്മുണ്ട് അറിയിച്ചു.

ജിയോ റെയ്ന 24 01 24 15 08 41 366

റെയ്‌നയുടെ ഡോർട്ട്മുണ്ട് കരാർ 2025 ജൂണിൽ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. ഈ സീസണിൽ രണ്ട് തവണ മാത്രമാണ് റെയ്‌ന ജർമ്മൻ ക്ലബ്ബിനായി സ്റ്റാർട്ട് ചെയ്തത്. പകരക്കാരനായി 11 മത്സരങ്ങൾ കളിച്ചു. 21-കാരന് പരിക്കിനെത്തുടർന്ന് സീസണിന്റെ ആദ്യ മാസം നഷ്‌ടപ്പെട്ടിരുന്നു.

2019 ൽ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ഡോർട്ട്മുണ്ടിന്റെ അക്കാദമിയിലേക്ക് മാറിയ റെയ്‌ന അടുത്ത വർഷം സീനിയർ ടീമിലേക്ക് കടന്നു. 2020-21 ഡിഎഫ്ബി-പോകൽ വിജയിച്ച ഡോർട്ട്മുണ്ട് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.