മുംബൈ സിറ്റിയിൽ കളിച്ച ബ്രസീലിയൻ താരം എടികെയിലേക്ക്

- Advertisement -

മുംബൈ സിറ്റിയുടെ ഡിഫൻസിൽ അവസാന രണ്ട് ഐ എസ് എൽ സീസണിലും ഉണ്ടായിരുന്ന ഗിയേസൺ വിയേര ഇനി കൊൽക്കത്തയിൽ കളിക്കും. ബ്രസീലിയൻ താരവുമായി എടികെ കൊൽക്കത്ത കരാറിൽ എത്തിയതായാണ് വിവരങ്ങൾ. കഴിഞ്ഞ സീസണ് ശേഷം ജപ്പാനീസ് ക്ലബായ റെനോഫയുമായി വിയേര കരാറിൽ എത്തിയിരുന്നു. എന്നാൽ ജപ്പാൻ ക്ലബ് വിട്ട് ഇന്ത്യയിലേക്ക് തന്നെ മടങ്ങാനാണ് വിയേര ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

രണ്ട് സീസണുകളിലായി മുംബൈക്ക് വേണ്ടി 30ൽ അധികം മത്സരങ്ങളിൽ താരം കളിച്ചിരുന്നു. ഒരു ഗോളും മുംബൈ സിറ്റിക്കായി ഗേർസൺ നേടിയിട്ടുണ്ട്. ബ്രസീലിനെ അണ്ടർ 15, അണ്ടർ 17 തലത്തിൽ പ്രതിനിധീകരിച്ചിട്ടുള്ള താരം കൂടിയാണ് ഗേർസൺ. മുമ്പ് റെഡ് ബുൾ ബ്രസീൽ പോലുള്ള മികച്ച ക്ലബിന്റെ ഭാഗമായിട്ടുമുണ്ട് താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement