ഇന്നിംഗ്സ് ജയം ശീലമാക്കി ഇന്ത്യ U-19, ശ്രീലങ്കന്‍ പര്യടനത്തില്‍ 2-0 ന്റെ വിജയം

ശ്രീലങ്കയില്‍ നടന്ന് വന്നിരുന്ന ചതുര്‍ദിന പരമ്പരയില്‍ വീണ്ടും ജയം കണ്ടെത്തി ഇന്ത്യന്‍ യുവനിര. ഇരു മത്സരങ്ങളിലും ഇന്നിംഗ്സ് ജയങ്ങള്‍ സ്വന്തമാക്കിയ ടീം 2-0 എന്ന നിലയില്‍ പരമ്പര തൂത്തുവാരുകയായിരുന്നു. ആദ്യ മത്സരം ഇന്നിംഗ്സിനും 21 റണ്‍സിനും ജയിച്ചപ്പോള്‍ ഇന്ത്യ അണ്ടര്‍ 19 ടീം രണ്ടാം മത്സരം ഇന്നിംഗ്സിനും 147 റണ്‍സിനുമാണ് വിജയിച്ചത്.

രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 613/8 എന്ന സ്കോറിനു ഡിക്ലയര്‍ ചെയ്ത ശേഷം ശ്രീലങ്കയെ 316 റണ്‍സിനും 150 റണ്‍സിനും ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പവന്‍ ഷാ(282), അഥര്‍വ ടൈഡേ(177) എന്നിവര്‍ ബാറ്റിംഗിലും ബൗളിംഗില്‍ മോഹിത് ജാംഗ്ര(4), സിദ്ധാര്‍ത്ഥ് ദേശായി(4) എന്നിവര്‍ രണ്ട് ഇന്നിംഗ്സുകളിലുമായി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനിക്ക് പോപിന് പരിക്ക്, ബേർൺലിയുടെ യൂറോപ്പ ലീഗ് പ്രതീക്ഷകൾക്ക് തിരിച്ചടി
Next articleമുംബൈ സിറ്റിയിൽ കളിച്ച ബ്രസീലിയൻ താരം എടികെയിലേക്ക്