ജർമ്മൻ യുവ താരത്തെ സ്വന്തമാക്കി ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി. ബുണ്ടസ് ലീഗ ക്ലബായ ഷാൽകെയുടെ യുവതാരം തിലോ കെഹ്രേറെയാണ് പിഎസ്ജി സ്വന്തമാക്കിയത്. 37 മില്യൺ യൂറോയ്ക്കാണ് ഈ പ്രതിരോധ താരത്തെ പാരീസിലേക്ക് എത്തിക്കുന്നത്. 21 കാരനായ തിലോ കെഹ്രേർ അഞ്ചു വർഷത്തെ കരാറിലാണ് ജർമ്മനി വിടുന്നത്.
✍️#WillkommenKehrer pic.twitter.com/QisVLl1uHs
— Paris Saint-Germain (@PSG_inside) August 16, 2018
യൂറോപ്പ്യൻ അണ്ടർ 21 ചാമ്പ്യൻഷിപ്പുയർത്തിയ ജർമ്മൻ ടീമിൽ അംഗമായിരുന്ന തിലോ കെഹ്രേർ അസര്ബൈജാനെതിരെയും ഇസ്രയേലിനെതിരെയുമുള്ള മത്സരങ്ങളിൽ ക്യാപ്റ്റനുമായിരുന്നു. ഷാൽകെയുടെ യൂത്ത് അക്കാദമിയിൽ കളിയാരംഭിച്ച തിലോ കെഹ്രേർ സീനിയർ ടീമിന് വേണ്ടി നാല്പത്തി നാല് മത്സരങ്ങളിൽ നാല് ഗോളുകളും നേടിയിട്ടുണ്ട്. ഡൊമെനിക്കോ ട്രേഡിസ്‌കോയുടെ കീഴിൽ ഷാൽകെയിൽ നടത്തിയ മികച്ച പ്രകടനമാണ് യൂറോപ്പിലെ മറ്റു ക്ലബ്ബുകളുടെ ശ്രദ്ധ താരത്തിന് മേലെ പതിഞ്ഞത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
