അത്ലറ്റിക്കോ മാഡ്രിഡ് ക്യാപ്റ്റൻ ഇനി ഖത്തറിൽ കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അത്ലറ്റിക്കോ മാഡ്രിഡ് ക്യാപ്റ്റൻ ഗാബി ഇനി ഖത്തറിൽ ബൂട്ടു കെട്ടും. ഖത്തർ ക്ലബായ അൽ സാദ് ആണ് ഗാബിയെ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ തന്നെ ഗാബി ഖത്തറിൽ എത്തുമെന്ന് അത്ലറ്റിക്കോ മാഡ്രിഡ് വ്യക്തമാക്കിയിരുന്നു എങ്കിലും ഇന്നലെയാണ് ക്ലബുമായി ഗാബി കരാർ ഒപ്പിട്ടത്‌. രണ്ട് വർഷത്തേക്കാണ് ഗബിയുടെ കരാർ. മൂന്നാം വർഷത്തേക്ക് പുതുക്കാനും വ്യവസ്ഥയുണ്ട്.

സ്പാനിഷ് ഇതിഹാസം സാവിയുടെ സാന്നിദ്ധ്യമാണ് ഗാബിയെ അൽ സാദിൽ എത്തിച്ചിരിക്കുന്നത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ക്യാപ്റ്റനായിരുന്ന ഗാബി മാഡ്രിഡ് ക്ലബിനായി 417 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അത്ലറ്റിക്കോ മാഡ്രിഡ് ക്ലബിന്റെ ക്യാപ്റ്റനായി 6 കിരീടങ്ങളും ഗാബി ഉയർത്തിയിരുന്നു. 2012-13 സീസൺ മുതൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ ക്യാപ്റ്റനാണ് താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial