റീസ് നെൽസനെ സ്വന്തമാക്കാൻ ഫുൾഹാം ശ്രമം

Wasim Akram

Picsart 25 07 26 23 04 38 474
Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്‌സണൽ താരം റീസ് നെൽസനെ സ്വന്തമാക്കാൻ ഫുൾഹാം ശ്രമം തുടങ്ങി. കഴിഞ്ഞ സീസണിലും തങ്ങൾക്ക് ആയി ലോണിൽ കളിച്ച താരത്തെ ലോണിൽ തന്നെ ടീമിൽ എത്തിക്കാൻ ആണ് അവർ ശ്രമിക്കുന്നത്. അടുത്ത സീസണിൽ ഇംഗ്ലീഷ് വിങറെ സ്ഥിരമായി സ്വന്തമാക്കാനുള്ള വ്യവസ്ഥയും ഈ കരാറിൽ ഉണ്ടാവും എന്നാണ് റിപ്പോർട്ട്.

ഫുൾഹാം

നിലവിൽ ക്ലബുകൾ തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നത് ആയി ആണ് ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തത്. എങ്കിലും ക്ലബുകൾ തമ്മിൽ ഇത് വരെ കരാറിൽ ധാരണയിൽ എത്തിയിട്ടില്ല. ആഴ്‌സണൽ അക്കാദമി ആയ ഹെയിൽ എന്റിലൂടെ വളർന്നു വന്ന 25 കാരനായ നെൽസനു പലപ്പോഴും പരിക്കുകൾ ആണ് വില്ലൻ ആയത്. അതേസമയം ക്രിസ്റ്റൽ പാലസിൽ നിന്നു എസെയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ആഴ്‌സണൽ നെൽസനെ അവർക്ക് കൈമാറാൻ ശ്രമിച്ചേക്കും എന്നും വാർത്തകൾ വന്നിരുന്നു.