ഫ്രാറ്റെസിയെ തിരിച്ചെത്തിക്കാൻ റോമ

Nihal Basheer

തങ്ങളുടെ മുൻ താരം ഡേവിഡ് ഫ്രാറ്റെസിയെ ടീമിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി റോമ. നിലവിൽ സീരീ എയിലെ തന്നെ സസ്സുളോക്ക് വേണ്ടി പന്ത് തട്ടുന്ന താരത്തിന് വേണ്ടി റോമാ ഉടനെ തങ്ങളുടെ ഓഫർ സമർപ്പിക്കും. ലീഗിലെ മറ്റു ടീമുകൾക്കും ഫ്രാറ്റസിയിൽ കണ്ണുണ്ടെങ്കിലും താരം തന്റെ മുൻ ക്ലബ്ബിലേക്ക് തന്നെ മടങ്ങി എത്തിയേക്കും.

റോമയുടെ യൂത്ത് ടീമിൽ നിന്ന് 2017 ലാണ് ഈ മധ്യനിര താരം സസ്സുളോയിൽ എത്തുന്നത്. ആദ്യ സീസണിന് ശേഷം തുടർച്ചയായ മൂന്ന് സീസണുകളിൽ ലോണിൽ വിവിധ ടീമുകളുടെ കുപ്പായമണിഞ്ഞു. 2021-22 സീസണിൽ സസ്സുളോ ടീമിൽ തന്നെ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞു. ഇറ്റലി ദേശിയ ടീമിനു വേണ്ടിയും അരങ്ങേറ്റം കുറിക്കാൻ സാധിച്ചു. താരത്തിന്റെ മികച്ച പ്രകടനം റോമ അടക്കമുള്ള ടീമുകളുടെ ശ്രദ്ധ ആകാർശിച്ചു. ഇരുപത്തിരണ്ടുകാരനായ തങ്ങളുടെ മുൻ താരത്തെ എത്തിക്കാൻ റോമ സസ്സുളോയുമായി ചർച്ചകളിലേക്ക് കടക്കുകയാണ് എന്ന് ഡി മാർസിയോ റിപ്പോർട്ട് ചെയ്യുന്നു.

സീരി എയിൽ സസ്സുളോക്ക് വെണ്ടി അവസാന സീസണിൽ നാല് ഗോളുകളും നാല് അസിസ്റ്റുകളും നേടി. മൗറിഞ്ഞോക്ക് വേണ്ടി പുതിയ താരങ്ങളെ എത്തിക്കാൻ ഉള്ള ശ്രമങ്ങൾ എഎസ് റോമ തുടരുകയാണ്.