അർജന്റീനയുടെ 16കാരൻ മസ്റ്റന്റുവാനോയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്

Newsroom

അർജന്റീനൻ യുവതാരം ഫ്രാങ്കോ മസ്റ്റന്റുവാനോയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. 16കാരനായ താരത്തെ സ്വന്തമാക്കാ റിവർ പ്ലേറ്റുമായി റയൽ മാഡ്രിഡ് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. റയൽ മാഡ്രിഡ് മാത്രമല്ല ബാഴ്സലോണ, പി എസ് ജി എന്നിങ്ങനെ പല പ്രമുഖരും ഈ അറ്റാക്കിംഗ് താരത്തിനായി രംഗത്തുണ്ട്. ഇപ്പോൾ റിവർ പ്ലേറ്റിനായി കളിക്കുന്ന മസ്റ്റന്റുവാനോയും റയൽ മാഡ്രിഡിലേക്ക് വരാൻ ആണ് ആഗ്രഹിക്കുന്നത്.

 റയൽ 31 472

റയൽ മാഡ്രിഡ് ഇപ്പോൾ കളിക്കാരനെ സ്വന്തമാക്കാനും 18 വയസ്സ് തികയുമ്പോൾ റയലിന്റെ ഫസ്റ്റ് ടീമിലേക്ക് താരത്തെ ഉൾപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. മസ്റ്റന്റുവാനോ വലത് വിംഗറാായും സെൻട്രൽ അറ്റാക്കിംഗ് മിഡ്ഫീൽഡറായും കളിക്കുന്ന താരമാണ്.

താരത്തിന്റെ കരാറിൽ 45 ദശലക്ഷം യൂറോയുടെ റിലീസ് ക്ലോസ് ഉണ്ട്, എന്നാൽ റയൽ മാഡ്രിഡ് അത്രയും തുക നൽകാൻ ആഗ്രഹിക്കുന്നില്ല. 30 മില്യണ് ക്ലബ് താരത്തെ വിൽക്കാൻ അംഗീകരിക്കുക ആണെങ്കിൽ അധികം വൈകാതെ റയൽ മാഡ്രിഡ് താരത്തിനായുള്ള അടുത്ത നടപടികളിലേക്ക് കടക്കും. അടുത്തിടെ റിവർ പ്ലേറ്റിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കോറർ ആകാൻ മസ്റ്റന്റുവാനോക്ക് ആയിരുന്നു.